മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമ പ്രദേശമാണ് മുഖത്തല.നെൽപ്പാടങ്ങളാലും വിശാലമായ തെങ്ങിൻ തോപ്പുകളാലും മനോഹര മാണ ഈ പ്രദേശം.പുതിച്ചിറ,തൊടിയിലിറ,തലച്ചിറ,പേങ്ങാട്ടിറ,എന്നിവ ഒരുകാലത്ത് നെൽ കൃഷിക്ക് പ്രസിദ്ധമായ ഇറകളായിരുന്നു.ഇതിൽ പുതിച്ചിറ കോരളത്തലെ തന്നെ എണ്ണപ്പെട്ട നെല്ലറകളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്നു.മുഖത്തലയിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രവും,മുഖത്തല മാർത്തോമ്മപള്ളിയുമാണ്.ഏകവിഗ്രഹ പ്രതി ഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.അതി വിസൃതമായ മതിൽകെട്ടിനുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻഭാഗം അതിവിശലമായ രാജവീഥിയാണ്.തൃക്കൈ വെണ്ണയും,പാൽപായസവും ഭാഗവാന്റെ ഇഷ്ട വഴിവാടുകളാണ്.എല്ലാവർഷവും വേനൽക്കാലത്ത് 10 ദിവസത്തെ ഉത്സവം നടത്തപ്പെ ടുന്നു ഇതിനോടനുബന്ധമായി കൊടിയേറ്റിന് 2 ദിവസം മുമ്പായി ഭഗവാന്റെ തിരുവാഭരണങ്ങൾ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന തിരുവാഭരണ ഘോഷയാത്ര അതി പ്രസിദ്ധമാണ്. കൊല്ലം ജില്ലാ യിലെ അനന്ദവല്ലീശ്വരം ശിവ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ആനപ്പുറത്ത് ക്ഷേത്രത്തിലേക്ക് ആനയിക്കുമ്പോൾ വരവേൽക്കാനായി ആന,പഞ്ചവാദ്യം പ്ലോട്ടുകൾ എന്നിവ അകമ്പടി സേവിക്കുന്നു.കൂടാതെ അനന്ദവല്ലീശ്വരം മുതൽ മുഖത്തല ക്ഷേത്രം വരെ റോഡിനിരുവശവും നിറപറയുമായി ജനസഹസ്രങ്ങൾ കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ തിരുവാഭരണത്തെ വരവേൽക്കാനായി കാത്തു നിൽക്കുന്നു.തുടർന്ന് അടുത്ത ദിവസം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ ഓലയിൽക്കാവ് ശാസ്താക്ഷേത്രത്തിൽ ഉത്സവമാണ്. അടുത്ത ദിവസം മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പത്ത് ദിവസത്തെ തിരു ഉത്സവത്തിന് കൊടിയേറും.
==================================================
2017 ലെ തിരുഉത്സവം 2017 മേയ് മാസം ഏഴാം തീയതി കൊടിയേറി മേയ് പതിനേഴം തീയതിയിലെ കെട്ട് കാഴ്ച്ചകളോടെ സമാപിക്കും
