ഒരു നിമിഷം
ഒരൊറ്റ
ദിവസത്തെ
പല
നേരങ്ങളില്‍
ചിലപ്പോള്‍
നീയെനിക്കന്യനാവുന്നു
മറ്റു
ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ
ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം
കുനിഞ്ഞൊരു കുറ്റവാളി
എല്ലാ
ദിവസങ്ങളുടെയും
അന്ത്യത്തില്‍
പറിച്ചെറിയാന്‍
ആവാത്തൊരു
കാട്ടുചെടിയും
!!
നീയെന്താണിങ്ങനെ
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു
ചോദ്യത്തിനുത്തരം
മറു
ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ
ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി
വിടുന്നു
ഇല്ലാത്ത
വാതിലുകളെ
നിന്റെ
നേര്ക്കാകഞ്ഞ്
വലിച്ചടക്കുന്നു
!!